Connect with us

Kerala

മാധ്യമപ്രവര്‍ത്തകന്‍ ജെഫ്രി റെജിനോള്‍ഡ് അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പുതിയങ്ങാടി മാവീട്ടില്‍ ജെഫ്രി റെജിനോള്‍ഡ് (53) അന്തരിച്ചു. മാവീട്ടില്‍ ഫെഡ്രിക്ക് വില്യത്തിന്റേയും ലീല ഫെഡ്രിക്കിന്റേയും മകനാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബിലാത്തിക്കുളം ബി.ഇ.എം സ്‌കൂള്‍ അധ്യാപിക റീജ റെജിനോള്‍ഡ് ആണ് ഭാര്യ. ബെന്‍ഹര്‍, എമില്‍, എല്‍വിസ്, വില്‍ബര്‍ എന്നിവര്‍ മക്കളാണ്. കാലിക്കറ്റ് ടൈംസില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ റെജിനോള്‍ഡ് സിറാജ്, തേജസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തേജസിന്റെ ബ്യൂറോ ചീഫ് കൂടി ആയിരുന്നു. ഇവിടെ നിന്നും ജോലി രാജിവെച്ച് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ മാഗസിന്‍ എഡിറ്റാറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച വെസ്റ്റ് ഹില്‍ സെമിത്തേരിയില്‍ നടക്കും.

---- facebook comment plugin here -----

Latest