Connect with us

Kerala

ടിപി സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

Published

|

Last Updated

കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. തന്നെ കേരള അഡ്മിനിസ്‌ട്രേറ്റീവ് അംഗമാക്കുന്നതിന് സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന സെന്‍കുമാറിന്റെ ഹരജിയിലാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ അദ്ദേഹത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി നിയമിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്പി നാരായണന്റെ കേസില്‍ ഏഴാം എതിര്‍കക്ഷിയാണ് സെന്‍കുമാര്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയായാലെ നിയമനം നടത്താനാകുവെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.