നിലക്കലില്‍ നിരോധനാജ്ഞാ ലംഘനം; ബിജെപി നേതാവടക്കം എട്ട് പേര്‍ അറസ്റ്റില്‍

Posted on: November 25, 2018 2:34 pm | Last updated: November 25, 2018 at 3:17 pm
SHARE

നിലക്കല്‍: നിരോധനാജ്ഞ ലംഘിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവടക്കം എട്ട് ബിജെപി പ്രവര്‍ത്തകര്‍ നിലക്കലില്‍ അറസ്റ്റിലായി. ഇവരെ പീന്നട് പെരുനാട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ഉച്ചക്ക് 12.40ഓടെയാണ് ഇരുമുടിക്കെട്ടുമായി പ്രവര്‍ത്തകര്‍ നിലക്കലെത്തിയത്. തുടര്‍ന്ന് ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട സംഘത്തോട് നോട്ടീസില്‍ ഒപ്പിടണം, സന്നിധാനത്ത് തങ്ങരുത്, നാമജപ പ്രതിഷേധം പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകള്‍ പോലീസ് മുന്നോട്ട് വെച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ബിജെപി സംഘം തങ്ങള്‍ നിരോധനാജ്ഞ ലംഘിക്കുകയാണെന്നും പ്രഖ്യാപിച്ചു. തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ശബരിമലയില്‍ പ്രതിഷേധ 892 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പുലര്‍ച്ചയോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here