Ongoing News
തുല്യംവയ്ക്കാന്‍ മറ്റൊരു താരമില്ല; മേരി കോമിന്റെ നേട്ടത്തെ അഭിനന്ദിച്ച് ഐഎം വിജയന്‍
തൃശൂര്‍: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയ മേരി കോമിനെ അഭിനന്ദിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍.
ഇടിക്കൂട്ടിലെ ഉരുക്ക് വനിത എന്ന വിശേഷണത്തിന് അതിശയോക്തി ഒട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയായ ശേഷം മുപ്പത്തിയഞ്ചാം വയസ്സില്‍ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, അതും ആറാം തവണ.
പ്രിയ സുഹൃത്ത് മേരി കോമിന് തുല്യം വയ്ക്കാന്‍ ലോകത്തില്‍തന്നെ മറ്റൊരു താരമില്ല- വിജയന്‍ കൂട്ടിച്ചേര്‍ത്തു.







