Connect with us

National

കശ്മീരില്‍ സൈന്യം നാല് ഭീകരരെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ഏറ്റ് മുട്ടലില്‍ ഒരു സൈനികന്‍ വീരമ്യതൃു വരിച്ചു.

ഷോപ്പിയാനിലെ നാദിഗം മേഖലയില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുകയാണ്.