സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരുക്ക്

Posted on: November 19, 2018 6:21 pm | Last updated: November 19, 2018 at 6:21 pm

കൊച്ചി: സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാത്രി മുംബൈയിര്‍ നിന്നും കൊച്ചിയിലേക്കുളള യാത്രക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അപകടമുണ്ടായത്. എസ്‌ക്കലേറ്ററില്‍നിന്ന് വഴുതി വീണ അദ്ദേഹത്തിന്റെ താടിയെല്ലിന് ഗുരുതരമായ പരിക്കുകളുണ്ട്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം.