Connect with us

Kerala

മരക്കൂട്ടം പിന്നിട്ടു; ശശികല സന്നിധാനത്തേക്ക്‌

Published

|

Last Updated

ശബരിമല: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വീണ്ടും ശബരിമലയിലേക്ക്. നിലക്കലില്‍ എത്തിയ ശശികലയെ തടഞ്ഞ പോലീസ് നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് വായിച്ചുകേള്‍പ്പിച്ചു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനാവില്ല, പ്രാര്‍ഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണു നോട്ടിസിലുണ്ടായിരുന്നത്. ഇത് ആദ്യം അംഗീകരിക്കാന്‍ ശശികല തയ്യാറായില്ല . എന്നീല്‍ പിന്നീട് അംഗീകരിച്ചതായി ഒപ്പിട്ടു നല്‍കി. തുടര്‍ന്നാണു യാത്രയ്ക്ക് അനുമതി നല്‍കിയത്.

പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. കുട്ടികള്‍ കൂടെയുള്ളതുകൊണ്ടാണു വിട്ടുവീഴ്ചയ്ക്കു തയാറായത്. താനിപ്പോള്‍ മുത്തശ്ശിയായിട്ടാണു മല കയറുന്നതെന്നും അവര്‍ പറഞ്ഞു.