Connect with us

Techno

'ടിക് ടോക്കി'നെ വെല്ലാന്‍ ഫേസ്ബുക്കിന്റെ പുതിയ ആപ്‌

Published

|

Last Updated

ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനായ ടിക്ക്‌ടോക്കിന് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ പുതിയ ആപ്പ്. ലഘുവീഡിയോകള്‍ പങ്കുവെക്കുന്ന ടിക്ക്‌ടോക്കിന് എതിരാളിയായി ” ലാസ്സോ” (Lasso) എന്ന പേരിലാണ് ഫേസ്ബുക്ക് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ടിക് ടോക്ക് ആപ്ലിക്കേഷന് സമാനമായ ഫീച്ചറുകളാണ് ലാസ്സോയിലും ഉള്ളത്.
നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലാസ്സോ ലഭിക്കുന്നത്. ആന്‍ഡ്രോയിഡ് ഐ ഒ എസ് പ്ലാറ്റ് ഫോമുകളിലാണ് ആപ്പ് ലഭിക്കുക. ലോകവ്യാപകമായി ലാസ്സോ ആപ്പ് അവതരിപ്പിക്കുന്നതിനെ കുറിുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ടിക്ക്‌ടോക്കിനെ വെല്ലാന്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതായി കഴിഞ്ഞമാസമാണ് വാര്‍ത്തകള്‍ വന്നത്. ആപ്ലിക്കേഷന്‍ പുറത്തിറക്കിയതും വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ്. ഒരു ട്വീറ്റിലൂടെയാണ് ലാസ്സോ പുറത്തിറക്കിയെന്ന വിവരം ഫെയ്സ്ബുക്ക് പുറത്തറിയിച്ചത്.

ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലാസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കിവെക്കാന്‍ സാധിക്കില്ല. ഫില്‍റ്ററുകള്‍, ഇഫക്റ്റുകള്‍, ഫ്ളാഷ്, ശബ്ദം എന്നിവ ഉപയോഗിച്ചുള്ള ലഘുവീഡിയോകള്‍ ലാസ്സോയിലൂടെ പങ്കുവെക്കാം.

ടിക് ടോക്കിനെ പോലെ വീഡിയോ ക്രിയേറ്റര്‍മാരെ മറ്റുള്ളവര്‍ക്ക് ഫോളോ ചെയ്യാം. ഹാഷ്ടാഗുകളും ജനപ്രിയ ട്രെന്‍ഡുകളും തിരയാം. ലാസ്സോ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്യാം. അധികം വൈകാതെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കും. ഏറെ ജനപ്രീതിയാര്‍ജിച്ച മ്യൂസിക്കലി എന്ന ആപ്പ് പുതിയ പേരില്‍ എത്തിയതായിരുന്നു ടിക് ടോക്ക്.

---- facebook comment plugin here -----

Latest