ശബരിമല വിധി: സാവകാശ ഹരജി നടപ്പാക്കുന്നതില്‍ തീരുമാനമായില്ല- എ പത്മകുമാര്‍

Posted on: November 16, 2018 3:07 pm | Last updated: November 16, 2018 at 5:16 pm

നിലക്കല്‍: ശബരിമല യുവതീപ്രവേശന വിധിയില്‍ സാവകാശ ഹരജി നല്‍കുന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അഭിഭാഷകരുമായി ചര്‍ച്ച തുടരുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ കൊണ്ടുവന്ന ചില നിയന്ത്രണങ്ങള്‍ ദേവസ്വം ബോര്‍ഡിന് വെല്ലുവിളി സ്യഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉന്നതതല ചര്‍ച്ച നടത്തി തീരുമാനമെടുക്കും. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പത്മകുമാര്‍ പറഞ്ഞു. രാത്രി ദേവസ്വം ബോര്‍ഡിന്റെ അപ്പം അരവണ കൗണ്ടറുകള്‍ ഉള്‍പ്പെടെ അടക്കണമെന്നും സന്നിധാനത്ത് രാത്രി ഭക്തര്‍ തുടരരുതെന്നടക്കമുള്ള കര്‍ശനനിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.