ശബരിമല: പലരും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു-ഹൈക്കോടതി

Posted on: November 14, 2018 3:21 pm | Last updated: November 14, 2018 at 5:27 pm

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുകയാണെന്ന് ഹൈക്കോടതി. ഈ സാഹചര്യത്തിലാണ് സര്‍ക്കാറിന് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുതലെടുക്കാന്‍ ശ്രമം നടന്നേക്കുമെന്നും അതിന് മുന്‍കരുതലായാണ് പാസ് ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാസ് ഏര്‍പ്പെടുത്തിയതുകൊണ്ട് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഹരജി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.