ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

Posted on: November 14, 2018 12:35 pm | Last updated: November 14, 2018 at 1:18 pm

പാലക്കാട്: മുണ്ടൂരില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് മുണ്ടൂര്‍ വാലി പറമ്പില്‍ പഴിനിയാണ്ടി(60)യാണ് കൊല്ലപ്പെട്ടത്.

കിടന്നുറങ്ങുകയായിരുന്ന പഴനിയാണ്ടിയെ ഭാര്യ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ക്യത്യത്തിന് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.