Connect with us

National

ടാറ്റ സ്റ്റീല്‍ മാനേജരെ മുന്‍ ജീവനക്കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി

Published

|

Last Updated

ഫരീദാബാദ്: ടാറ്റ സ്റ്റീല്‍ പ്രൊസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷനിലെ സീനിയര്‍ മാനേജരെ മുന്‍ ജീവനക്കാരന്‍ വെടിവെച്ച് കൊന്നു. സീനിയന്‍ മാനേജര്‍ അരിന്ദാം പാലിനെയാണ് മുന്‍ ജീവനക്കാരനായ വിശ്വാഷ് പാണ്ഡെ ഓഫീസില്‍വെച്ച് വെടിവെച്ച് കൊന്നത്.

ഇന്നലെ ഉച്ചക്ക് 1.10ഓടെയായിരുന്നു സംഭവം. അഞ്ച് തവണയാണ് വിശ്വാഷ് പാണ്ഡെ അരിന്ദാം പാലിന് നേരെ വെടിയുതിര്‍ത്തത്. ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് അരിന്ദാം മരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.