Connect with us

Kerala

മന്ത്രി ജലീലിനെതിരെ റെയില്‍വെ സ്‌റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം

Published

|

Last Updated

കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെടി ജലീലിനെതിരെ കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വെള്ളിയാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ മന്ത്രി തലശ്ശേരി റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.

സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ മന്ത്രി തന്റെ ബന്ധുവിനെ വഴിവിട്ട് നിയമിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

---- facebook comment plugin here -----

Latest