മൂന്ന് വയസുകാരിയുടെ വായില്‍ യുവാവ് പടക്കംവെച്ച് പൊട്ടിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍

Posted on: November 8, 2018 9:22 am | Last updated: November 8, 2018 at 12:07 pm

ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ യുവാവ് മൂന്ന് വയസുകാരിയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചു. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ദോരല റോഡിലെ മിലാകിയിലാണ് ക്രൂര സംഭവം അരങ്ങേറിയത്.

കുട്ടിയുടെ പിതാവ് ശശി കുമാറിന്റെ പരാതിയില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പരുക്കേറ്റ് കുട്ടിയുടെ വായില്‍ അമ്പതോളം തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. മുറിവുകളില്‍ അണുബാധയുണ്ടായതോടെ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.