കോഴിക്കോട് കലക്ടര്‍ യു വി ജോസിനേയും ദേവികളും സബ് കലക്ടര്‍ പ്രേംകുമാറിനേയും നീക്കി

Posted on: November 7, 2018 12:24 pm | Last updated: November 7, 2018 at 3:36 pm

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസിനേയും ദേവികുളം സബ്കലക്ടര്‍ വി ആര്‍ പ്രേം കുമാറിനേയും മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. യു വി ജോസിന് പകരം സീറാം സാംബശിവ റാവുവിനെ പുതിയ കോഴിക്കോട് കലക്ടറായി നിയമിച്ചു. വി ആര്‍ പ്രേംകുമാറിന് പകരം ആരെയും നിയമിച്ചിട്ടില്ല.

ശ്രീറാം വെങ്കിട്ട റാമിന് പകരമായാണ് ദേവികുളം സബ് കലക്ടറായി പ്രേംകുമാര്‍ എത്തിയത്. സിപിഎം ജില്ലാ നേതൃത്വവും എസ് രാജേന്ദ്രന്‍ എംഎല്‍എയും പ്രേം കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.