Connect with us

Kerala

ഇരുമുടിക്കെട്ടില്ലാതെ കെപി ശങ്കരദാസും സന്നിധാനത്ത്; ആചാരലംഘനമെന്ന് തന്ത്രി

Published

|

Last Updated

ശബരിമല സന്നിധാനം: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് പിന്നാലെ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ ശബരിമല പതിനെട്ടാംപടി കയറി. ശങ്കരദാസ് പതിനെട്ടാം പടി കയറുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഇതോടെ ശങ്കരദാസിന് എതിരെ നടപടി വേണമെന്ന ആവശ്യവുമായി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ ആചാര ലംഘനം നടന്നതായി ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ഇരുമുടിക കെട്ടില്ലാതെ ശബരിമലയില്‍ കയറുന്നത് ആചാര ലംഘനമാണ്. തന്ത്രിക്കും രാജകുടുംബത്തിനും മാത്രമേ ഇങ്ങനെ ശബരിമലയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം, ശബരിമലയില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. താന്‍ പതിനെട്ടാം പടിയില്‍ നിന്ന് താഴേക്ക് ഇറങ്ങിയിട്ടില്ല. ദര്‍ശനത്തിനിടെ ബഹളം കേട്ടാണ് പതിനെട്ടാം പടിയില്‍ എത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും തില്ലങ്കേരി പറഞ്ഞു.

Latest