Connect with us

Kerala

ശ്രീധരന്‍പിള്ളയെ ഫോണില്‍ ബന്ധപ്പെട്ട സംഭവം: തന്ത്രിയോട് വിശദീകരണം തേടിയെന്ന് ശങ്കര്‍ദാസ്

Published

|

Last Updated

സന്നിധാനം: ശബരിമല നട അടക്കുന്നത് സംബന്ധിച്ച് തന്ത്രി തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ ഇത് സംബന്ധിച്ച് ശബരിമല തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി.

ദേവസ്വം ബോര്‍ഡ് അംഗം പികെ ശങ്കര്‍ദാസാണ് സ്വകാര്യ ടിവി ചാനലിനോട് ഇക്കാര്യം പറഞ്ഞത്. തന്ത്രിയുടെ മറുപടിക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു . യുവതീപ്രവേശനത്തിനെതിരെ പരികര്‍മ്മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നതായും ശങ്കര്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യുവമോര്‍ച്ചയുടെ യോഗത്തിലാണ് ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗമുണ്ടായത്.

Latest