Connect with us

Malappuram

ആദര്‍ശ രംഗത്ത് കര്‍മ്മ സജ്ജരായി യുവ പണ്ഡിതര്‍; മഅ്ദിന്‍ വൈസനിയം ത്രിദിന ആദര്‍ശ ക്യാമ്പിന് ഉജ്ജ്വല സമാപനം

Published

|

Last Updated

ത്രിദിന ആദര്‍ശ ക്യാമ്പിന്റെ സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ആദര്‍ശ രംഗത്ത് യുവ പണ്ഡിത പ്രതിഭകളെ സജ്ജരാക്കി മഅ്ദിന്‍ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈസനിയം ത്രിദിന ആദര്‍ശ ക്യാമ്പിന് ഉജ്ജ്വല സമാപനം. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. വ്യതിയാന ചിന്തകള്‍ക്കെതിരെ യുവ പണ്ഡിതര്‍ കര്‍മ്മസജ്ജരാകണമെന്നും രാജ്യത്തെ അഖണ്ഡത തകര്‍ക്കുന്ന പുത്തന്‍ പ്രസ്ഥാനങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാരംഭ പ്രാര്‍ത്ഥനക്കും സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ഇബ്‌റാഹിം ബാഖവി മേല്‍മുറി, കെ. കെ എം സഅ്ദി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുര്‍റശീദ് സഖാഫി ഏലംകുളം, അഹ്മദ് കാമില്‍ സഖാഫി മമ്പീതി, അബ്ദുല്ല അമാനി പെരുമുഖം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ പ്രസംഗിച്ചു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വൈസനിയം ആദര്‍ശ ക്യാമ്പയിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആദര്‍ശ ക്യാമ്പില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി തിരഞ്ഞെടുക്കപ്പെട്ട എഴുനൂറ് പ്രതിനിധികളാണ് സംബന്ധിച്ചത്.
മൂന്ന് ദിവസമായി നീണ്ടുനിന്ന ക്യാമ്പിന്റെ സമാപന ദിവസമായ ഇന്നലെ “അഹ്ലുസ്സുന്നഃ; ആചാരങ്ങള്‍” എന്ന വിഷയത്തില്‍ അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, “തബ്‌ലീഗ് ജമാഅത്ത്; ഉത്ഭവവും വളര്‍ച്ചയും” എന്നവിഷയത്തില്‍ അബ്ദുര്‍ റശീദ് സഖാഫി പത്തപ്പിരിയം, “തബ്‌ലീഗ് ജമാഅത്ത്; ആധുനിക മുഖം” എന്ന വിഷയത്തില്‍ അബ്ദുര്‍റശീദ് സഖാഫി മേലാറ്റൂര്‍, “ഖാദിയാനിസം” എന്ന വിഷയത്തില്‍ അബ്ദുര്‍റശീദ് സഖാഫി ഏലംകുളം സംസാരിച്ചു.

 

---- facebook comment plugin here -----

Latest