കോണ്‍ഗ്രസ് വിട്ട ജി രാമന്‍നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Posted on: November 3, 2018 6:56 pm | Last updated: November 3, 2018 at 9:52 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീള ദേവിയെ സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചിട്ടുണ്ട്. ചില കെപിസിസി ഭാരവാഹികളും ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ജി. രാമന്‍ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നിരുന്നു.