Connect with us

International

ഖഷോഗിയുടെ മൃതദേഹം വെട്ടി നുറുക്കി ആസിഡിലിട്ട് ദഹിപ്പിച്ചു: തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേശ്ടാവ്

Published

|

Last Updated

ജമാൽ ഖഷോഗി

ഇസ്തംബൂള്‍: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ആസിഡില്‍ മുക്കി മൃതദേഹം ദ്രവിപ്പിച്ചതായി വെളിപ്പെടുത്തല്‍. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസിന്‍ അതായ്‌
ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൃതദേഹം തുണ്ടം തുണ്ടമായി വെട്ടിമുറിച്ച ശേഷമാണ് ആസിഡില്‍ മുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും മൃതദേഹം കണ്ടെടുക്കാതിരിക്കാനാണ് ഇത് ചെയ്തത്. നിരപരാധിയായ ആളെ കൊലപ്പെടുത്തിയ ശേഷം അതിലും വലിയ പാപമാണ് ഖഷോഗിയോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒക്‌ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ കാണാതായത്. കോണ്‍സുലേറ്റില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സഊദി വിശദമാക്കിയത്.