ശബരിമല എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത്; ഇരുമുടിക്കെട്ടില്ലാതെയും ദര്‍ശനമാകാം: ഹൈക്കോടതി

Posted on: October 29, 2018 12:00 pm | Last updated: October 29, 2018 at 2:27 pm

കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവു എന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടിജി മോഹന്‍ദാസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ശബരിമല എല്ലാവരുടേയുമാണ്. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാം. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നുപോന്നിരുന്നു. നാനാജാതി മതസ്ഥര്‍ക്കും കടന്ന് വരാവുന്ന ഇടമാണ് ശബരിമല. സന്നിധാനം വാവര് സ്വാമിയുടെ ഹ്യദയം ഇരിക്കുന്ന ഇടമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹരജിയില്‍ അത്യപ്തി പ്രകടിപ്പിക്കുകയും തള്ളുകയും ചെയ്തു.