Connect with us

Kerala

പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.17 രൂപയും ഡീസലിന് 79.98 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 82.71 രൂപയും ഡീസലിന് 78.47 രൂപയുമായി.

ഡല്‍ഹിയില്‍ പെട്രോളിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.33 രൂപയും ഡീസലിന് 78.33 രൂപയുമാണ് വില. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില കുറയുന്നത്.

Latest