സിബിഐ ഡയറക്ടറെ മാറ്റിയത് റഫാലില്‍ അന്വേഷണം ഭയന്ന് : രാഹുല്‍ ഗാന്ധി

Posted on: October 25, 2018 7:24 pm | Last updated: October 25, 2018 at 8:39 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരുമെന്ന ഭയത്താലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐ ഡയറക്ടറെ നീക്കിയ നടപടി നിമമവിരുദ്ധവും രാജ്യത്തിന് അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്രം നടത്തിയത് ക്രിമിനല്‍ നടപടിയാണ്. ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ല. റഫാല്‍ ഇടപാടിലൂട മുപ്പതിനായിരം രൂപയാണ് പ്രധാനമന്ത്രി അനില്‍ അംബാനിയുടെ പോക്കറ്റിലിട്ടുകൊടുത്തത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രധാമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.