Connect with us

Kerala

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതി പോലീസിനെ സമീപിച്ചു

Published

|

Last Updated

സന്നിധാനം: ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ ബിന്ദുവാണ് എരുമേലി പോലീസിനെ സമീപിച്ചത്. ഇരുമുടിക്കെട്ടില്ലാത്തതിനാല്‍
സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പമ്പയിലേക്കു പോയി.

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ ദര്‍ശനത്തിന് യുവതികളെത്താനുള്ള സാധ്യതയുണ്ടെന്ന് പോലീസ് നേരത്തെ കണക്ക്കൂട്ടിയിരുന്നു. നാലു ദിവസത്തിനിടെ പത്തു യുവതികളാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രതിഷേധം കാരണം ഇവര്‍ക്കാര്‍ക്കും സന്നിധാനത്തെത്തിക്കാന്‍ സാധിച്ചില്ല.

Latest