കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തില്‍: ശൈഖ് നെഹ്‌യാന്‍

Posted on: October 18, 2018 10:30 pm | Last updated: October 19, 2018 at 11:25 am

ദുബൈ: കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. യു.എ.ഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ സംഭാവന വളരെ വലുതാണ്. മലയാളികളുടെ ഒത്തൊരുമയില്‍ കേരളത്തെ പുനര്‍നിര്‍മിക്കാനാവുമെന്നും അദ്ദേഹം.

കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്നും നല്ല കാലത്തും മോശം കാലത്തും ഞങ്ങള്‍ കേരളത്തിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ എത്തിയ മുഖ്യമന്ത്രി പിണാറായി വിജയനൊപ്പം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.