ലൈംഗിക പീഡനാരോപണം ; എന്‍എസ്‌യു ദേശീയ പ്രസിഡന്റ് രാജിവെച്ചു

Posted on: October 16, 2018 3:12 pm | Last updated: October 16, 2018 at 8:08 pm

ന്യൂഡല്‍ഹി: യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസയുവിന്റെ ദേശീയ അധ്യക്ഷന്‍ ഫൈറോസ് ഖാന്‍ രാജിവെച്ചു. തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.

രാജിക്കാര്യം കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. ഛത്തീസ്ഗഡില്‍നിന്നുള്ള എന്‍എസ്‌യു പ്രവര്‍ത്തകയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പരാതിയില്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.