പെരിന്തല്‍മണ്ണയില്‍ ഓട്ടോ ഡ്രൈവര്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

Posted on: October 13, 2018 3:26 pm | Last updated: October 13, 2018 at 3:26 pm

മഞ്ചേരി: ഓട്ടോ ഡ്രൈവറെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനത്തു മംഗലം നെച്ചിയില്‍ അബൂബക്കര്‍- നഫീസ ദമ്പതികളുടെ മകന്‍ അക്ബറലി (37) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പെരിന്തല്‍മണ്ണയിലെ ഒരു ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നതായി ബന്ധുക്കളും മരണത്തില്‍ സംശയമുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസും പറയുന്നു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ എത്തിച്ചു. ഖബറടക്കം മാനത്തു മംഗലം ജുമുഅ മസ്ജിദില്‍ നടക്കും. ഭാര്യ: മുര്‍ഷിദ. മക്കള്‍: ഹിബഫാത്വിമ, അഫ്‌സല്‍