ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Posted on: October 8, 2018 10:06 pm | Last updated: October 8, 2018 at 10:06 pm

സോഫിയ: ബള്‍ഗേറിയയില്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബള്‍ഗേറിയയിലെ വടക്കന്‍ നഗരമായ റൂസിലാണ് മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മറിനോവയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിക്ടോറിയ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

വിക്ടോറിയയുടെ മൊബൈല്‍ ഫോണ്‍, കാറിന്റെ താക്കോല്‍, കണ്ണട, വസ്ത്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയും സംഭവ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. അടിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് സൂചനകളുണ്ട്.
ജോലിയുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.