ശബരിമല സത്രീപ്രവേധന വിധി: സുപ്രീം കോടതിയില്‍ പുന:പരിശോധന ഹരജി നല്‍കി

Posted on: October 8, 2018 11:57 am | Last updated: October 8, 2018 at 1:21 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കി. ദേശീയ അയ്യപ്പ ഭക്ത സമതിയാണ് ഹരജി നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാത്ത വിധി പുന:പരിശോധിക്കണമെന്നും സമതി നല്‍കിയ ഹരജിയില്‍ പറയുന്നു. ശബരിമല വിധിയില്‍ പുനപരിശോധന ഹരജി നല്‍കാനൊരുങ്ങുകയാണ് എന്‍എസ്എസും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും.