മോദിക്കെതിരായ വധഭീഷണി; ജനവികാരം എതിരാകുമ്പോള്‍ സ്ഥിരം പുറത്തെടുക്കുന്ന തന്ത്രമെന്ന് കോണ്‍ഗ്രസ്

Posted on: June 8, 2018 8:36 pm | Last updated: June 9, 2018 at 11:48 am
SHARE

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തലുള്ളത്.

വ്യാഴാഴ്ചയാണു ഈ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള കത്തും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നു പൊലീസ് കോടതിയില്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരില്‍ ഒരാളുടെ വീട്ടില്‍നിന്നാണു പൊലീസ് നിര്‍ണായക സൂചന കണ്ടെടുത്തത്.

അതേസയം മോദിക്കെതിരെ വധഭീഷണിയെന്ന വെളിപ്പെടുത്തല്‍ ജനവികാരം എതിരാവുമ്പോള്‍ സ്ഥിരം പുറത്തെടുക്കുന്ന തന്ത്രങ്ങളിലൊന്നാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വധ ഭീഷണിയുണ്ടെന്നത് മോദി മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ടേ പുറത്തെടുത്തിരുന്ന തന്ത്രമാണ്. ജനവികാരം മോദിക്ക് എതിരാവുമ്പോഴൊക്കെ വധശ്രമ വാര്‍ത്തയും ഉണ്ടായിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഇതിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരൂപം പറഞ്ഞു.