Connect with us

Kerala

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും

Published

|

Last Updated

കണ്ണൂര്‍: തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിനാണ് തുറക്കുകയെന്ന് കണ്ണൂര്‍ ജില്ല കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകളും ജൂണ്‍ അഞ്ചിനാണ് തുറക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കി.

നിപ്പ വൈറസ് ബാധയുടെ പശ്ചാതലത്തിലാണ് ജൂണ്‍ ഒന്നിന് തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഞ്ച് ദിവസം വൈകി ജൂണ്‍ അഞ്ചിന് തുറക്കുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.