Connect with us

National

അനുമതി കൂടാതെ പൂക്കള്‍ പറിച്ചുവെന്ന് ; മരുമകള്‍ വ്യദ്ധയെ ക്രൂരമായി മര്‍ദിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അംനീഷ്യ രോഗികൂടിയായ വ്യദ്ധയെ ശാരീരികമായി അക്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊല്‍ക്കത്തയിലെ ബാസ്‌ദ്രോണിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അനുമതി കൂടാതെ തോട്ടത്തിലെ പൂക്കള്‍ പറിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം.

വ്യദ്ധയെ അക്രമിക്കുന്ന ദ്യശ്യങ്ങള്‍ അയല്‍ക്കാരന്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വൈറലായ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്വപ്‌ന പോള്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്.

Latest