Connect with us

Gulf

ഹറമൈന്‍ ട്രെയിനില്‍ ജൂണ്‍ 1 മുതല്‍ സ്വദേശികള്‍ക്ക് സൗജന്യ യാത്ര

Published

|

Last Updated

ജിദ്ദ : ഹറമൈന്‍ ട്രെയിനില്‍ ജൂണ്‍ 1 മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും സൗദികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികള്‍ക്കും സൗജന്യ ടിക്കറ്റിനു ബുക്ക് ചെയ്യാം. മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. മദീനയിലെ നൂര്‍ മാളില്‍ മെയ് 30 മുതല്‍ ടിക്കറ്റ് ലഭിക്കും. ജിദ്ദയിലെയും മക്കയിലെയും ടിക്കറ്റ് സെയില്‍ പോയിന്റുകള്‍ പിന്നീട് അറിയിക്കും.

ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ തുടക്കം വരെ പരീക്ഷണ ഓട്ടം നടക്കുന്നതിനാല്‍ ഈ കാലയളവിലെ എല്ലാ വാരാന്ത്യങ്ങളിലും സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. യാത്രക്കാരില്‍ നിന്നും സര്‍വീസിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ലഭിക്കാനാണു സൗജന്യ യാത്ര അനുവദിക്കുന്നത്. ഈ വര്‍ഷം സെപ്തംബറിലാണു ഹറമൈന്‍ ട്രെയിന്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക.

മക്കയില്‍ നിന്ന് മദീനയിലേക്ക് 450 കിലോമീറ്ററാണു ഹറമൈന്‍ റെയില്‍ പാതയുടെ നീളം. മണിക്കൂറില്‍ 300 കിലോമീറ്ററാണു ട്രെയിനിന്റെ വേഗത. മക്ക, ജിദ്ദ സുലൈമാനിയ, ജിദ്ദ എയര്‍പോര്‍ട്ട്, കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി, മദീന എന്നീ അഞ്ച് സ്‌റ്റേഷനുകളാണു റെയില്‍വേ പദ്ധതിയില്‍ ഉള്ളത്. വര്‍ഷത്തില്‍ 60 മില്ല്യന്‍ യാത്രക്കാരെയാണു ഹറമൈന്‍ റെയില്‍വേ പ്രൊജക്റ്റില്‍ പ്രതീക്ഷിക്കുന്നത്.

Latest