Connect with us

Gulf

മെകുനു: ദുരിത ബാധിതര്‍ക്ക് സഹായവുമായി സഊദി യമനിലെ സ്‌കോട്രയില്‍

Published

|

Last Updated

റിയാദ്: യമനിലെ സ്‌കോട്രാ ദ്വീപില്‍ മേകുനു ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായവുമായി സഊദി അറേബ്യ. ദുരന്തത്തിനിരയായവര്‍ക്ക് വെള്ളം, ഭക്ഷണ വസ്തുക്കള്‍, മരുന്നുകള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുമായാണ് സഊദി വിമാനം സ്‌കോട്രയിലെത്തിയിരിക്കുന്നത്

കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്റെ നേതൃത്വത്തിലാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ഈ ദ്വീപില്‍ ആയിരത്തോളം കുടുംബങ്ങളാണുള്ളത്.