സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം 29ന് പ്രഖ്യാപിക്കും

Posted on: May 28, 2018 3:23 pm | Last updated: May 28, 2018 at 3:55 pm

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം നാളെ വൈകിട്ട് നാലിന് പ്രഖ്യാപിക്കും.cbse.nic.in, cbseresults.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ നാല് വരെയാണ് പരീക്ഷ നടന്നിരുന്നത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഈ മാസം 26ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 19,316ഉും വിദേശ രാജ്യങ്ങളിലായി 211 സ്‌കൂളുകള്‍ക്കുമാണ് സിബിഎസ്ഇ അംഗീകാരമുള്ളത്.