വോട്ട് സമുദായ സ്‌നേഹിക്ക്; നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രാദേശിക നേതൃത്വം

Posted on: May 23, 2018 8:21 pm | Last updated: May 24, 2018 at 9:59 am

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിലെ നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് എസ് എന്‍ ഡി പി. വിഷയവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറിയുമായി കൂടിയാലോചനകള്‍ നടന്നു വരികയാണെന്നും എസ് എന്‍ ഡി പി പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

സമുദായ സ്‌നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നേരത്തെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തിരുന്നു. സമുദായ സ്‌നേഹിയായ സ്ഥാനാര്‍ഥി ആരാണെന്ന് എസ് എന്‍ ഡി പിക്കാര്‍ക്ക് അറിയാമെന്നും ഇതിനുള്ള വ്യക്തമായ നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി അറിയിച്ചു. നാല്‍പ്പതിനായിരത്തിലധികം വോട്ടുള്ള പിന്നാക്ക വിഭാഗമായിരിക്കും ചെങ്ങന്നൂരിലെ വിജയിയെ തീരുമാനിക്കുകയെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

വെള്ളപ്പള്ളിയുടെ നിലപാടിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. പ്രഖ്യാപനത്തിന് പിന്നാലെ എസ് എന്‍ ഡി പി യൂണിയന്‍ ഓഫീസിലെത്തി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി.