Connect with us

Kerala

നിപ്പാ വൈറസ് ബാധ: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് പാലിക്കുക: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: നിപ്പാ വൈറസ് ബാധ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധ മുലം സംസ്ഥാനത്ത് മരണ മടഞ്ഞത് പത്ത് പേരാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരുടെ ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കുമെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്ന ഈ രോഗത്തെ അതീവ ജാഗ്രതയോടെ കാണണം.

നിപ്പാ വൈറസ് രോഗത്തിന് കൃത്യമായ പ്രതിവിധി ഇപ്പോഴും ലോകത്ത് കണ്ടെത്തിയിട്ടില്ലെന്നും ശരീരത്തില്‍ രോഗാണു പ്രസരിക്കാതെ സൂക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വവ്വാലില്‍ നിന്നാണ് ഈ രോഗം പടരുന്നതെന്നും അതിനാല്‍ വവ്വാലുകളുടെ സ്പര്‍ശനമേറ്റതായി സംശയിക്കുന്ന പഴങ്ങള്‍ കഴിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് എല്ലാവരും പാലിക്കണം.

നിപ്പാ വൈറസ് ബാധയെക്കുറിച്ചും ജനങ്ങള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെ പറ്റിയും കൃത്യമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് തന്നെ നല്‍കുന്ന സാഹചര്യത്തില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണാജനകവുമായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. തുണ്ട്. ആശങ്ക സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘ്‌നം വരുത്തരുത്. കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി രോഗം പടരാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

രോഗം ബാധിച്ച് അവിചാരിതമായി ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ വിശ്വാസികള്‍ മുന്നോട്ട് വരികയും. ഭീതിതമായ എല്ലാ രോഗങ്ങളില്‍ നിന്നും സമൂഹം രക്ഷപ്പെടുന്നതിന് വേണ്ടി വിശുദ്ധ റമസാനിലെ ദിനരാത്രങ്ങളില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

Latest