അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

Posted on: May 22, 2018 4:53 pm | Last updated: May 22, 2018 at 7:41 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ നഗരമായ കാണ്ടഹാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനി ബസ് പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 30 ഓളം പേര്‍ക്ക് പരുക്കേറ്റു. മെക്കാനിക്ക് വര്‍ക്ക്‌ഷോപ്പുകള്‍ക്ക് മുന്‍വശത്തെ തുറന്ന മൈതാനത്ത് നിര്‍ത്തിയിട്ട മിനി ബസിലാണ് സ്‌ഫോടനമുണ്ടായത്. അധിക്യതര്‍ ഇത് കണ്ടെത്തുന്നതിന് മുമ്പെ സ്‌ഫോടനമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഈ വര്‍ഷം രാജ്യത്തുണ്ടായ നിരവധി ബോംബ് ആക്രമണങ്ങളില്‍ ഇതുവരെ നൂറ് കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും തലസ്ഥാനമായ കാബൂളിലായിരുന്നു. എന്നാല്‍ പ്രവിശ്യാ നഗരങ്ങളിലും താലിബാനെപ്പോലെയുള്ള തീവ്രവാദി സംഘടനകള്‍ ആക്രമണമഴിച്ചുവിട്ടിരുന്നു.