Connect with us

Kerala

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വില ഉയര്‍ന്നു; പെട്രോളിന് 81 രൂപ പിന്നിട്ടു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ പിന്നിട്ടു. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുടേയും വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോള്‍ ,ഡീസല്‍ വില കൂട്ടുന്നത്. കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും ഡീസലിന് 72.48 രൂപ. കോഴിക്കോട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയുമാണ്.

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതിനാല്‍ വരും ദിവസങ്ങളില്‍ പെട്രോള്‍ ,ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടാകും.

Latest