ഗവര്‍ണര്‍ രാജിവെക്കണമെന്ന് യെച്ചൂരി; ജനാധിപത്യത്തിന്റെ വിജയമെന്ന് മമത

Posted on: May 19, 2018 6:26 pm | Last updated: May 19, 2018 at 6:27 pm
SHARE

ന്യൂഡല്‍ഹി: ബിജെപിയുടെ ക്രിമിനല്‍ അഴിമതി തന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് കര്‍ണാടകത്തില്‍ കണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവര്‍ണര്‍ വാജുഭായ് വാല രാജിവെക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ജനാധിപത്യം ജയിച്ചു എന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. ‘ജനാധിപത്യം ജയിച്ചു, കര്‍ണാടകക്ക് അഭിനന്ദനങ്ങള്‍, ദേവഗൗഡക്കും കുമാരസ്വാമിക്കും അഭിനന്ദനങ്ങള്‍, കോണ്‍ഗ്രസിനും വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍’ എന്ന് മമത ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here