Ongoing News
ഫേസ്ബുക്കില്‍ ഇനി ഓഡിയോ പോസ്റ്റും ആര്‍കൈവ് ഫീച്ചറും


FILE PHOTO: The Facebook logo is displayed on the company”s website in an illustration photo taken in Bordeaux, France, February 1, 2017. REUTERS/Regis Duvignau/File Photo
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ ഭീമന്‍ ഫേസ്ബുക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പുറമെ ഇനി ഓഡിയോ പോസ്റ്റുകളും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാം. ഇതിന് പുറമെ ഫേസ്ബുക്ക് സ്‌റ്റോറി ബോര്‍ഡില്‍ വരുന്ന സ്‌റ്റോറികള്‍ ആര്‍കൈവ് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇന്ത്യയിലാണ് ഇവ ആദ്യമായി എത്തുക. പിന്നീട് മറ്റു രാജ്യങ്ങളിലും ലഭ്യമാകും.
ഫേസ്ബുക്കില്‍ ഓഡിയോ പോസ്റ്റുകള്‍ നല്‍കുമ്പോള്‍ അതോടൊപ്പം ബാക്ഗ്രൗണ്ടായി ചിത്രവും നല്‍കാന്‍ സാധിക്കും. ഫേസ്ബുക്ക് ആപ്പിലെ ക്യാമറയിലും വൈവിധ്യം അവതരിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ നേരിട്ട് ഫേസ്ബുക്ക് ക്ലൗഡിലേക്ക് സേവ് ചെയ്യാനുള്ള സംവിധാനമാണിത്.