മോദിക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി; എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി

Posted on: May 17, 2018 12:04 pm | Last updated: May 17, 2018 at 1:17 pm

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിയു നേതാവ് എച്ച്ഡി കുമാരസ്വാമി. മോദി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം അരോപിച്ചു.

എംഎല്‍എ ആനന്ദ്‌സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു എംഎല്‍എയെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിക്ക് കടത്തി. എംഎല്‍എമാരെ വിലകൊടുത്തുവാങ്ങാന്‍ ബിജെപി നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ഒന്നുചേരണമെന്ന് പ്രതിപക്ഷപാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും പ്രാദേശിക കക്ഷികളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.