Connect with us

National

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

കോണ്‍ഗ്രസ്- ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടര്‍ന്ന് രാജ്ഭവന് മുന്നിലും ബിജെപി ആസ്ഥാനത്തും വന്‍ സുരക്ഷ ഒരുക്കി. മോദിക്കും യെദ്യൂരപ്പക്കും ജയ് വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നില്‍ തടിച്ചുകൂടി.

ഇന്ന് പുലര്‍ച്ചെ 5.30 വരെ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ സത്യപ്രതിജ്ഞ തടയാനികില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയയിരുന്നു. അതേസമയം, ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Latest