Connect with us

Kerala

പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസെന്ന് സിപിഎം

Published

|

Last Updated

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ സിപിഎം- ബിജെപി സംഘര്‍ഷം തുടരുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരുടെയും രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായി. അക്രമികള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ബൈക്ക് കത്തിക്കുകയും ചെയ്തു.

ഇന്നലെ രാത്രി മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു.

Latest