സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം: ആര്‍എസ്എസുകാരന്‍ കസ്റ്റഡിയില്‍

Posted on: May 13, 2018 3:06 pm | Last updated: May 14, 2018 at 10:06 am
ബാബു

കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് പിടിയിലായത്. വിവാഹ ചടങ്ങിനിടെ
പുതുച്ചേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതെ തുടര്‍ന്ന് ഇയാളുടെ വിവാഹം മുടങ്ങി.

മാഹി നഗരസഭാ മുന്‍ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബുവിനെ ഈ മാസം ഏഴിന് രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന് സമീപത്തുകൂടെ വീട്ടിലേക്ക് പോകുകയായിരുന്ന ബാബുവിനെ വാഹനത്തിലെത്തിയ അക്രമികള്‍ ക്രൂരമായി വെട്ടുകയായിരുന്നു. കഴുത്തിനും കൈകള്‍ക്കുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റത്. ഉടനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷമേജ് എന്നയാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.