കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍

Posted on: May 12, 2018 8:19 pm | Last updated: May 13, 2018 at 10:27 am

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളില്‍ തൂക്കുസഭക്കുള്ള സാധ്യതയാണ് കാണുന്നത്. അതെസമയം റിപ്പബ്ലിക് ടിവി, ന്യൂസ് എക്‌സ് സര്‍വേകള്‍ ബിജെപിക്ക് വിജയം പ്രവചിക്കുന്നുണ്ട്. വിവിധ എക്‌സിറ്റ് ഫോള്‍ ഫലങ്ങള്‍ ചുവടെ:

 

ടൈംസ് നൗ – വിഎംആര്‍

കോണ്‍ഗ്രസ്: 90-103
ബിജെപി: 80-93
ജെഡിഎസ്: 31-39
മറ്റുള്ളവര്‍: 2-4

ആക്‌സിസ് – മൈ ഇന്ത്യ

കോണ്‍ഗ്രസ്: 106-118
ബിജെപി: 79-92
ജെഡിഎസ്: 22-30

സിഎന്‍എന്‍ – ന്യൂസ് 18

കോണ്‍ഗ്രസ്: 106-118
ബിജെപി: 79-92
ജെഡിഎസ്: 22-30
മറ്റുള്ളവര്‍: 1-4

റിപ്പബ്ലിക് ടിവി

ബിജെപി: 95-114
കോണ്‍ഗ്രസ്:73-82
ജെഡിഎസ്: 32-43
മറ്റുള്ളവര്‍: 2-3

ന്യൂസ് എക്‌സ്

ബിജെപി: 102-110
കോണ്‍ഗ്രസ്: 72-78
ജെഡിഎസ്: 35-39
മറ്റുള്ളവര്‍: 3-5