അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

Posted on: May 12, 2018 6:20 pm | Last updated: May 12, 2018 at 8:20 pm

ഇന്‍ഡോര്‍: അഞ്ച്മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി 45കാരനായ നവീന്‍ മറാത്തക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇന്‍ഡോറിലെ രാജ്‌വാദയില്‍ ഏപ്രില്‍ 20നാണ് കേസിനാസ്പദമായ ക്രൂരസംഭവം നടന്നത്. സംഭവം നടന്ന് 23 ദിവസത്തിനുള്ളില്‍ പ്രതിക്ക് ശിക്ഷവിധിച്ചുവെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

കേസില്‍ 29 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം കോണിപ്പടിയില്‍ തലയടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുകൂടിയാണ് പ്രതി.