Connect with us

National

ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവെന്ന് എട്ടാം ക്ലാസിലെ പാഠ പുസ്തകം

Published

|

Last Updated

ജയ്പൂര്‍: സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവെന്ന് രാജസ്ഥാനിലെ എട്ടാം ക്‌ളാസ് പാഠപുസ്തകം.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന് കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിതരണം ചെയ്ത പാഠ പുസ്തകത്തിലാണ് ഇത്തരമൊരു തെറ്റ് കടന്നുകൂടിയത്. ദേശീയ പ്രക്ഷോഭത്തിലേക്ക് വഴിതെളിച്ചത് ബാലഗംഗാധര തിലകനായിരുന്നുവെന്നും അതിനാല്‍ അദ്ദേഹത്തെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്നുവെന്നുമാണ് പാഠപുസ്തകത്തില്‍ പറയുന്നത് .

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം തന്നെ ആദ്യ എഡിഷനുകളിലെ് തെറ്റ് തിരുത്തിയിരുന്നുവെന്നും പരിഭാഷകരാണ് ഇത്തരമൊരു തെറ്റ് വരുത്തിയതെന്നും പുസ്തക പ്രസാധകര്‍ പറഞ്ഞു

Latest