പടിഞ്ഞാറന്‍ ആസ്‌ത്രേലിയയില്‍ കുട്ടികളടക്കം ഏഴ് പേര്‍ മരിച്ച നിലയില്‍

Posted on: May 11, 2018 1:58 pm | Last updated: May 11, 2018 at 6:54 pm

പെര്‍ത്ത്: പടിഞ്ഞാറന്‍ ആസ്‌ത്രേലിയയില്‍ കുട്ടികളടക്കം ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ഗററ്റ് നദിക്ക് സമീപം ഓസ്മിങ്‌ടോണ്‍ പട്ടണത്തിലെ കെട്ടിടത്തിലാണ് നാല് കുട്ടികളുടേയും മൂന്ന് മുതിര്‍ന്നവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവര്‍ എങ്ങിനെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്തുനിന്നും രണ്ട് തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.