Connect with us

Sports

ഫിഫ ലോകകപ്പ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ വനിത

Published

|

Last Updated

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 20 വനിതാ ലോകകപ്പ് റഫറി പാനലില്‍ ഇന്ത്യക്കാരി ഉവേന ഫെര്‍നാണ്ടസ് ഇടം പിടിച്ചു. അസിസ്റ്റന്റ് റഫറിയായിട്ടാണ് ഉവേന ടൂര്‍ണമെന്റില്‍ സാന്നിധ്യം അറിയിക്കുക. ഫ്രാന്‍സില്‍ ആഗസ്റ്റ് 5-24 വരെയാണ് ടൂര്‍ണമെന്റ്.

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫൈനലില്‍ അസിസ്റ്റന്റ് റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഉവേന. ഒരു ലോകകപ്പ് ഫൈനലില്‍ റഫറിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഉവേന. അണ്ടര്‍ 17 ലോകകപ്പില്‍ ഫൈനല്‍ ഉള്‍പ്പടെ നാല് മത്സരങ്ങളില്‍ ഉവേന അസിസ്റ്റന്റ് റഫറിയായി. 2016 ല്‍ എ എഫ് സി റഫറീസ് സ്‌പെഷ്യല്‍ അവാര്‍ഡ് ഉവേനക്കായിരുന്നു ലഭിച്ചത്.

രണ്ട് വര്‍ഷത്തിനിടെ രണ്ടാം ഫിഫ ലോകകപ്പിലും പങ്കാളിയാകാന്‍ അവസരം ലഭിച്ചത് സ്വപ്‌നസാഫല്യമാണെന്ന് ഇന്ത്യന്‍ റഫറി അഭിപ്രായപ്പെട്ടു.

Latest